ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ദൈവം ശക്തനും വീഴാതെ പരിപാലിക്കുന്നവനുമാണ്. യാതൊരു തെറ്റും നിങ്ങളില്‍ ഇല്ലാതെ, അതിസന്തോഷം പകര്‍ന്ന്, അവന്‍റെ മുമ്പില്‍ നിങ്ങളെ കൊണ്ടുവരുവാന്‍ അവനു കഴിയും. അവന്‍ മാത്രമാണ് ഏകദൈവം. അവന്‍ നമ്മുടെ രക്ഷകനാണ്. സര്‍വ്വകാലത്തിനു മുമ്പും ഇപ്പോഴും എന്നേക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി അവന് മഹത്വവും പ്രതാപവും ശക്തിയും അധികാരവും ഉണ്ടായിരിക്കട്ടെ. ആമേന്‍.
യൂദാ എഴുതിയ ലേഖനം 1:24ഓഡിയോ ബൈബിൾ
