ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ക്രിസ്തു ദൈവത്തെ അനുസരിച്ചതിനാല്‍ ദൈവം ക്രിസ്തുവിനെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ത്തി. ദൈവം ക്രിസ്തുവിന്‍റെ നാമം സര്‍വ്വ നാമങ്ങളെക്കാള്‍ ഉന്നതമാക്കി. യേശുവിന്‍റെ നാമത്തെ എല്ലാവരും നമിക്കട്ടെ എന്നതുകൊണ്ടാണ് ദൈവം ഇതു ചെയ്തത്. എല്ലാ സ്വര്‍ഗ്ഗസ്ഥരും, ഭൌമികരും, പാതാളസ്ഥരും ആ നാമത്തെ നമിക്കും. “യേശുക്രിസ്തു കര്‍ത്താവ് ആണ്” എന്നു എല്ലാവരും ഏറ്റുപറയും. അവരിതു പറയുമ്പോള്‍, അത് പിതാവായ ദൈവത്തിന് മഹത്വം കൊണ്ടുവരും.
ഫിലിപ്പിയർക്ക് എഴുതിയ ലേഖനം 2:9ഓഡിയോ ബൈബിൾ
