മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
അന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു. വൈകുന്നേരം ശിഷ്യന്മാര് ഒത്തുചേര്‍ന്നിരുന്നു. യെഹൂദന്മാരെ ഭയന്ന് അവര്‍ കതകടച്ചു കുറ്റിയിട്ടിരുന്നു. അപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നു. യേശു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം.” ഇതു പറഞ്ഞിട്ട് അവന്‍ ശിഷ്യന്മാരെ തന്റെ കൈകളും പാര്‍ശ്വവും കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര് വളരെ സന്തോഷിച്ചു.
John 20:19ഓഡിയോ ബൈബിൾ ശ്രവിക്കുക
