മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
എനിക്കാകെ അറിയേണ്ടത്, ക്രിസ്തുവിനെപ്പറ്റിയും മരണത്തില്‍നിന്ന് ഉയിര്‍ത്തതിനുള്ള അവന്‍റെ ശക്തിയെക്കുറിച്ചുമാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ പങ്കുവയ്ക്കാനും മരണത്തില്‍ അവനെപ്പോലയാകുവാനും ഞാനാഗ്രഹിക്കുന്നു. എനിക്ക് അക്കാര്യങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാന്‍ സ്വയം മരണത്തില്‍ നിന്ന് ഉയിര്‍ക്കപ്പെടുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്.
Philippians 3:10ഓഡിയോ ബൈബിൾ ശ്രവിക്കുക
